ഐ.പി.എൽ ടീമിന്റെ പരിശീലകനാവാൻ രവി ശാസ്ത്രി

Photo: Twitter

പുതുതായി ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് എത്തിയ അഹമ്മദാബാദ് ടീം ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയെ പരിശീലകനായി എത്തിക്കാൻ ശ്രമം തുടങ്ങി. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാവുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

അഹമ്മദാബാദ് ടീമിന്റെ ഉടമകളായ സി.വി.സി ക്യാപിറ്റൽസ് രവി ശാസ്ത്രിയെ ടീമിന്റെ പരിശീലകനാവാൻ സമീപിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കാൻ കുറച്ച് സമയം വേണമെന്ന് രവി ശാസ്ത്രി ആവശ്യപെട്ടിട്ടുണ്ട്. ടി20 ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഈ കാര്യത്തിൽ രവി ശാസ്ത്രി തീരുമാനം എടുക്കുമെന്നാണ് കരുതപ്പെടുന്നത്. രവി ശാസ്ത്രി അഹമ്മദാബാദ് ടീമിന്റെ പരിശീലകനാവുകയാണെങ്കിൽ ശാസ്ത്രിക്കൊപ്പം ഇന്ത്യൻ ടീമിൽ സഹ പരിശീലകരായ ഭരത് അരുണും ആർ.ശ്രീധറും ശാസ്ത്രിക്കൊപ്പം ടീമിന്റെ ഒപ്പം ചേരും.

Previous articleസെമിയിൽ പുറത്തായി കിഡംബിയും ലക്ഷ്യ സെന്നും, ഹൈലോ ഓപ്പണിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു
Next article18 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ എന്നാൽ ചെറിയ കാര്യമല്ല, ബ്രാവോയെയും ഗെയിലിനെയും കുറിച്ച് ഡേവിഡ് വാര്‍ണര്‍