സെമിയിൽ പുറത്തായി കിഡംബിയും ലക്ഷ്യ സെന്നും, ഹൈലോ ഓപ്പണിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു

ഹൈലോ ഓപ്പൺ BWF ലോക ടൂര്‍ സൂപ്പര്‍ 500ൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് സെമിയിൽ പരാജയം. സെമി ഫൈനലില്‍ ലോക റാങ്കിംഗിൽ എട്ടാം നമ്പര്‍ താരം ലീ സീ ജിയയ്ക്കെതിരെ 19-21, 20-22 എന്ന സ്കോറിനാണ് കിഡംബി പൊരുതി വീണത്. തോല്‍വി നേരിട്ടുള്ള ഗെയിമിലായിരുന്നുവെങ്കിലും ഇരു ഗെയിമിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടത്.

നേരത്തെ മറ്റൊരു സെമിയിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ലോഹ് കീന്‍ യീവിനോട് 18-21, 12-21 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞാഴ്ച ഇതേ താരത്തെ ലക്ഷ്യ പരാജയപ്പെടുത്തിയിരുന്നു.