കേരളത്തില്‍ മാത്രമല്ല ഉത്തപ്പ രാജസ്ഥാന്‍ റോയല്‍സിലും സഞ്ജുവിനൊപ്പം കളിക്കും

മൂന്ന് കോടി രൂപയ്ക്ക് കേരള താരം റോബിന്‍ ഉത്തപ്പയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്‍ ലേലത്തില‍ ഏറ്റവും മൂല്യമുള്ള താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. കേരളത്തില്‍ ഒപ്പം കളിക്കുന്ന സഞ്ജുവിനൊപ്പം ആവും താരം ഇനി കളിക്കുക. മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് റോബിന്‍ ഉത്തപ്പ. കിംഗ്സ് ഇലവന്‍ പഞ്ചാബ് ആണ് താരത്തിനായി ശ്രമിച്ച മറ്റൊരു ഐപിഎല്‍ ടീം.

Previous articleജേസൺ റോയിയെ ഡെൽഹി സ്വന്തമാക്കി
Next articleഓസ്ട്രേലിയന്‍ പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഇനി കോഹ്‍ലിയ്ക്ക് കീഴില്‍ കളിക്കും