കോടികളുടെ തിളക്കത്തില്‍ ജൈ റിച്ചാര്‍ഡ്സണ്‍, താരത്തെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

ഓസ്ട്രേലിയയുടെ യുവ പേസര്‍ ജൈ റിച്ചാര്‍ഡ്സണെ സ്വന്തമാക്കി പ്രീതി സിന്റയുടെ പഞ്ചാബ് കിംഗ്സ്. റോയല്‍ ചലഞ്ചേഴ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മികച്ച ലേലയുദ്ധത്തിന് ശേഷം 14 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. 1.50 കോടി രൂപയുടെ അടിസ്ഥാനവിലയായിരുന്നു ഓസീസ് താരത്തിന്റെ മൂല്യം.

ഇടയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും ലേലത്തില്‍ പങ്കെടുക്കുവാന്‍ രംഗത്തെത്തിയിരുന്നു.

Previous articleമില്‍നേയെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്
Next articleകൗൾടർനൈൽ വീണ്ടും മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ