ചേതേശ്വര്‍ പുജാര ചെന്നൈ നിരയില്‍

ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാരയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഐപിഎലില്‍ ഏറെ നാളായി കളിച്ചിട്ടില്ലാത്ത താരം ഈ വര്‍ഷം വീണ്ടും പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. താരത്തിന്റെ അടിസ്ഥാനവിലയായ 50 ലക്ഷത്തിന് തന്നെ ചെന്നൈ പുജാരയെ സ്വന്തമാക്കി.

ഇന്ത്യന്‍ താരത്തിന് വേണ്ടി മറ്റൊരു ഫ്രാഞ്ചൈസിയും രംഗത്തെത്തിയില്ല.