പര്‍പ്പിള്‍ ക്യാപ് നേടാനായതില്‍ സന്തോഷം, അഭിമാന നിമിഷം

- Advertisement -

ഐപിഎലില്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഇമ്രാന്‍ താഹിര്‍. സന്തോഷിക്കുവാന്‍ സമയമായില്ലെന്നറിയാം എന്നാലിത് അഭിമാന നിമിഷമാണ്. തന്റെ അനുഭവസമ്പത്താണ് താന്‍ ഇത്രമാത്രം ഇറനായ സാഹചര്യത്തിലും പന്തെറിയുവാന്‍ സഹായിച്ചതെന്ന് താഹിര്‍ കൂട്ടിചേര്‍ത്തു. ആദ്യ മത്സരത്തില്‍ താനൊരു ക്യാച്ച് കളഞ്ഞിരുന്നു അത് താന്‍ ആവര്‍ത്തിക്കരുതെന്ന് ഉറപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ബെന്‍ സ്റ്റോക്സിന്റെ ക്യാച്ച് എടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും താഹിര്‍ വ്യക്തമാക്കി. താന്‍ ഓരോ തവണ ടീമിനു വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ പൂര്‍ണ്ണമായ അര്‍പ്പണത്തോടെയാണ് കളത്തിലെത്തുന്നതെന്നും താഹിര്‍ പറഞ്ഞു.

മൂന്ന് മത്സരങ്ങളില്‍ നിന്ന് താഹിര്‍ ആറ് വിക്കറ്റാണ് നേടിയിട്ടുള്ളത്. തൊട്ടു പുറകെ ഇത്രയും തന്നെ വിക്കറ്റുമായി യൂസുവേന്ദ്ര ചഹാലും ഡ്വെയിന്‍ ബ്രാവോയും ഉണ്ടെങ്കിലും മികച്ച എക്കണോമിയാണ് താഹിറിനു പര്‍പ്പിള്‍ ക്യാപ് ന്ല‍കിയിരിക്കുന്നത്.

Advertisement