മുംബൈയിൽ ആദ്യ പോരാട്ടത്തിനായി ഡൽഹി ക്യാപിറ്റൽസ്

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. നാലാം കിരീടം തേടിയാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. അതെ സമയം ഡൽഹി ഡെയർഡെവിൾസ് എന്ന പേരുമാറ്റി ഡൽഹി ക്യാപിറ്റൽസ് എന്ന പെരുമായിറങ്ങുന്ന ഡൽഹി പെരുമാറ്റം ഭാഗ്യം കൊണ്ട് തരുമെന്ന പ്രതീക്ഷയിലാണ്.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഐപിഎലിൽ പന്ത്രണ്ടാം എഡിഷനിലെ മൂന്നാം മത്സരം നടക്കുക. 2013, 2015 & 2017 വർഷങ്ങളിൽ ഐപിഎൽ കിരീടം ഉയർത്തിയ മുംബൈ ഇത്തവണയും ഒരുങ്ങി തന്നെയാണ് ഇറങ്ങുന്നത്. ഈ സീസണിൽ മലിങ്കയെയും യുവരാജ് സിങ്ങിനെയും ടീമിൽ എത്തിച്ച് പരിചയസമ്പന്നരായ താരനിരയെയാണ് മുംബൈ ഇന്ത്യൻസ് സജ്ജമാക്കിയിരിക്കുന്നത്.

മുംബൈ ഇന്ത്യൻസിനെ രോഹിത് ശർമ്മയും ഡൽഹി ക്യാപിറ്റൽസിനെ സ്ററീയസ് അയ്യരുമാണ് നയിക്കുന്നത്. വാംഖഡെയിൽ രണ്ടു ജയം മാത്രമാണ് ഡൽഹിക്ക് നേടാൻ ആയിട്ടുള്ളത്. കഴിഞ്ഞ സീസണിലെ അവസാന പന്തിൽ നേടിയ ജയമാണ് അതിലൊന്ന്. ശിഖർ ധവാനും ഋഷഭ് പന്തുമടങ്ങുന്ന ബാറ്റിംഗ് നിരയാണ് ഡൽഹിയുടെ കരുത്ത്.

Advertisement