ഡല്‍ഹി ക്യാപിറ്റല്‍സ് സഹ സഹപരിശീലകനായി പ്രവീണ്‍ ആംറേ

Delhicapitals
- Advertisement -

പ്രവീണ്‍ ആംറേ വീണ്ടും ഡല്‍ഹി ക്യാപിറ്റല്‍സ് നിരയിലേക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകന്‍ എന്ന റോളിലാണ് ആംറേ മടങ്ങിയെത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനായി പ്രവീണ്‍ ആംറേ ചുമതലയേല്‍ക്കുക. 2014-19 വരെ ആംറേ ഡല്‍ഹിയുടെ ടാലന്റ് സ്കൗട്ട് തലവനായും പ്രവര്‍ത്തച്ചിട്ടുണ്ട്. റിക്കി പോണ്ടിംഗിനും മറ്റുള്ളവര്‍‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനാകുന്നതിനെ താന്‍ ഉറ്റു നോക്കുകയാണെന്നും പ്രവീണ്‍ ആംറേ അഭിപ്രായപ്പെട്ടു. ‍ഡല്‍ഹി ടീമിനെ പോലെ തന്നെ കോച്ചിംഗ് സ്റ്റാഫിലും ഇന്ത്യയ്ക്കാരുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഡല്‍ഹി സിഇഒ ധീരജ് മല്‍ഹോത്ര പറഞ്ഞു.

ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ എന്നിങ്ങനെ ടീമിലെ പ്രധാന താരങ്ങളെ ഫ്രാഞ്ചൈസിയില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് ആംറേ എന്നും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നും സിഇഒ ധീരജ് വ്യക്തമാക്കി. ഇന്ത്യയ്ക്കായി 11 ടെസ്റ്റിലും 37 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ആംറേ മുംബൈയെ മൂന്ന് രഞ്ജി കിരീടത്തിലേക്ക് കോച്ചെന്ന രീതിയില്‍ നയിച്ചിട്ടുണ്ട്.

Advertisement