“പന്തിന് ക്യാപ്റ്റൻ എന്ന നിലയിൽ വലിയ സഹായങ്ങൾ ഒന്നും വേണ്ടി വരില്ല”

Rishabhpant

ഡെൽഹി ക്യാപിറ്റൽസിന്റെ നായകനായി ചുമതലയേറ്റ റിഷഭ് പന്ത് ടീമിനെ മുന്നോട്ടേക്ക് തന്നെ നയിക്കും എന്ന് ഡെൽഹിയുടെ പരിശീലകൻ റിക്കി പോണ്ടിങ്. റിഷബ് പന്തിന് ചേർന്നതാണ് ക്യാപ്റ്റൻസി. എപ്പോഴും ടീമിനെ നയിക്ക എന്നും ടീമിലെ പ്രധാന താരമായിരിക്കണം എന്നും ആഗ്രഹിക്കുന്ന ആളാണ് റിഷഭ് പന്ത്. അതുകൊണ്ട് തന്നെ ക്യാപ്റ്റൻസി പന്തിന് എളുപ്പമായിരിക്കും പോണ്ടിംഗ് പറഞ്ഞു.

പന്തിനെ സഹായിക്കാൻ താനും മറ്റും സീനിയർ താരങ്ങളും എപ്പോഴും ഉണ്ടാകും. എന്നാൽ അധികം സഹായങ്ങൾ പന്തിന് വേണ്ടി വരും എന്ന് താൻ കരുതുന്നില്ല എന്നും പോണ്ടിംഗ് പറഞ്ഞു. പന്തിന് ഇത് മികച്ച സീസൺ ആണെന്നും അത് ഐ പി എല്ലിലും തുടരും എന്നാണ് പ്രതീക്ഷ എന്നും പോണ്ടിങ് പറഞ്ഞു.