ദേവ്ദത്ത് പടിക്കൽ ഇന്ത്യക്ക് വേണ്ടി ഉടൻ കളിക്കും എന്ന് ഗവാസ്കർ

Devduttpadikkal2

ആർ സി ബിയുടെ ഓപ്പണർ ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ. ദേവ്ദത്ത് പടിക്കൽ ഉടൻ ഇന്ത്യൻ ടീമിൽ എത്തും എന്നും ഇന്ത്യൻ ടീമിനായി ഏതു ഫോർമാറ്റിൽ പടിക്കൽ കളിച്ചാലും അത്ഭുതപ്പെടാൻ ഇല്ല എന്നും ഗവാസ്കർ പറഞ്ഞു. ഏതു ഫോർമാറ്റിലും കളിക്കാനുള്ള മികവ് പടിക്കലിന് ഉണ്ട് എന്ന് ഗവാസ്കർ പറഞ്ഞു. രഞ്ജി ട്രോഫിയികും ഫസ്റ്റ്ക്ലാസിലും റൺസ് അടിച്ചു കൂട്ടുന്ന താരമാണ് പടിക്കൽ എന്നതും ഗവാസ്കർ ഓർമ്മിപ്പിച്ചു.

ഫസ്റ്റ് ക്ലാസിൽ മാത്രമല്ല ഇപ്പോൾ ടി20യിലും താരം റൺസ് അടിച്ചു കൂട്ടുകയാണ്. ഗവാസ്കർ പറഞ്ഞു. രാജസ്ഥാന് എതിരായ സെഞ്ച്വറിയെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഗവാസ്കർ. കർണാടക എപ്പോഴും നല്ല ക്രിക്കറ്റ് താരങ്ങളെ വളർത്തിയിട്ടുണ്ട് എന്നും രാഹുൽ ദ്രാവിഡ്, ഗുണ്ടപ്പ വിശ്വനാഥ്, കെ എൽ രാഹുൽ എന്നിവരുടെ നിരയിലേക്ക് പടിക്കലിനെയും ചേർക്കാം എന്നും ഗവാസ്കർ പറഞ്ഞു. കർണാടകയ്ക്ക് വേണ്ടിയാണ് പടിക്കൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത്.