ഏറ്റവും മോശം തോല്‍വികളിലൊന്ന്, തനിക്ക് കൂടുതലൊന്നും വിശദീകരിക്കുവാനില്ല

- Advertisement -

ഐപിഎലില്‍ തങ്ങളുടെ ഏറ്റവും മോശം തോല്‍വികളിലൊന്നാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ സംഭവിച്ചതെന്ന് വ്യക്തമാക്കി വിരാട് കോഹ്‍ലി. തനിക്ക് ഇതില്‍ കൂടുല്‍ വിശദമാക്കുവാനൊന്നുമില്ലെന്നും കോഹ്‍ലി പറഞ്ഞു. ആദ്യ പന്ത് മുതല്‍ തങ്ങളുടെ ഇന്നിംഗ്സിലെ അവസാന പന്ത് വരെ ഒരു കാര്യവും ശരിയായില്ലെന്ന് കോഹ്‍ലി പറഞ്ഞു.

സണ്‍റൈസേഴ്സ് ഒരു ചാമ്പ്യന്‍ സൈഡാണെന്ന് അവര്‍ വീണ്ടും തെളിയിച്ചു. കളിയുടെ സര്‍വ്വ മേഖലകളിലും തങ്ങള്‍ക്ക് തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നും വിരാട് പറഞ്ഞു. മുംബൈയ്ക്കെതിരെ തങ്ങള്‍ മികച്ച കളി പുറത്തെടുത്തിരുന്നു എന്നാല്‍ ജയം നേടാനായില്ല. അടുത്ത പതിനൊന്നു മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ടീം ശ്രമിക്കുമെന്നും കോഹ്‍ലി വ്യക്തമാക്കി.

Advertisement