താന്‍ ശതകത്തിനെക്കുറിച്ച് ചിന്തിച്ചതേയില്ല, വിരാടിനോട് മത്സരം ഫിനിഷ് ചെയ്യുവാനാണ് ആവശ്യപ്പെട്ടത്

Devduttkohli

ഇന്നലെ രാജസ്ഥാനെതിരെ ഐപിഎലില്‍ തകര്‍പ്പന്‍ കന്നി ശതകമാണ് ദേവ്ദത്ത് പടിക്കല്‍ സ്വന്തമാക്കിയത്. എന്നാല്‍ താന്‍ ശതകത്തെക്കുറിച്ച് ചിന്തിച്ചതേയില്ലെന്നും വിരാട് കോഹ്‍ലിയോട് മത്സരം ഫിനിഷ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പടിക്കല്‍ പറഞ്ഞു. തന്നെ സംബന്ധിച്ച് ശതകം നേടുകയെന്നതിനെക്കാളും വലിയ കാര്യം ടീമിന്റെ വിജയത്തിലേക്കുള്ള സംഭാവനയാണെന്നും ദേവ്ദത്ത് പറഞ്ഞു.

ശതകങ്ങള്‍ നഷ്ടമായാലും ടീമിന്റെ വിജയത്തില്‍ തനിക്ക് സംഭാവന ചെയ്യുവാനായാല്‍ താന്‍ കൂടുതല്‍ സന്തോഷവാനാണെന്ന് ദേവ്ദത്ത് വ്യക്തമാക്കി. താനും കോഹ്‍ലിയും ഇന്നിംഗ്സില്‍ പല ഘട്ടത്തിലും മികച്ച് നിന്നുവെന്നും അതിനാല്‍ തന്നെ ടീമിന്റെ വിജയം എളുപ്പമായെന്നും ദേവ്ദത്ത് വ്യക്തമാക്കി.