വിജയ വഴിയിലേക്ക് തിരികെ എത്തണം മുംബൈയ്ക്ക്, രണ്ടാം ജയം തേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

- Advertisement -

ഐപിഎല്‍ 12ാം സീസണിലെ 31ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു ടോസ്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തങ്ങളുടെ ആദ്യ വിജയം ആര്‍സിബി നേടിയപ്പോള്‍ മുംബൈയ്ക്ക് രാജസ്ഥാനോട് തോല്‍വിയായിരുന്നു ഫലം. പരിക്കേറ്റ അല്‍സാരി ജോസഫിനു പകരം മുംബൈ നിരയിലേക്ക് മലിംഗയെത്തുമ്പോള്‍ ബാംഗ്ലൂര്‍ നിരയില്‍ മാറ്റമൊന്നുമില്ല.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ്, മോയിന്‍ അലി, അക്ഷദീപ് നാഥ്, പവന്‍ നേഗി, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ ക്രുണാല്‍ പാണ്ഡ്യ, ലസിത് മലിംഗ, രാഹുല്‍ ചഹാര്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, ജസ്പ്രീത് ബുംറ

Advertisement