90 മിനുട്ട് ഇനിയും ബാക്കിയുണ്ട്, ബാഴ്സലോണയോട് പോഗ്ബ

- Advertisement -

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ അവസാനിച്ചിട്ടില്ല എന്ന് ബാഴ്സലോണയെ ഓർമ്മിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ. ആദ്യ പാദത്തിൽ 1-0ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതോടെ ബാഴ്സലോണ സെമി ഏതാണ്ട് ഉറപ്പിച്ചതായാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്‌. എന്നാൽ ക്വാർട്ടർ ഫൈനൽ ഇപ്പോഴും ആർക്കും ജയിക്കാവുന്ന അവസ്ഥയിൽ ആണെന്ന് പോഗ്ബ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ എന്നാൽ അതിമനോഹരമാണ്. അത് ആസ്വദിച്ച് കളിക്കുകയാണ് വേണ്ടത്. ബാഴ്സലോണ വലിയ ടീമാണ്. പക്ഷെ ഇപ്പോഴും 90 മിനുട്ട് ബാക്കി ഉണ്ട്. കളിയിലേക്ക് തിരികെ എത്താൻ അത് മതിയാകും. പോൾ പോഗ്ബ പറഞ്ഞു. നേരത്തെ പ്രീക്വാർട്ടറിൽ ആദ്യ പാദം 2-0ന് തോറ്റ ശേഷം രണ്ടാം പാദത്തിൽ പി എസ് ജിക്ക് എതിരെ തിരിച്ചുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയിരുന്നു.

Advertisement