പരിശീലനം പുനരാരംഭിച്ചു, രോഹിത്ത് നാളെ കളിക്കുമെന്ന സൂചനയുമായി സഹീര്‍ ഖാന്‍

- Advertisement -

പരിശീലനത്തിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സ്ഥിരം ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് വിശ്രമം നല്‍കിയ മുംബൈ നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ താരം കളിയ്ക്കുമെന്ന അറിയിപ്പുമായി എത്തിയിരിക്കുന്നു. രോഹിത് പരിശീലനം നടത്തുന്ന വീഡിയോ പുറത്ത് വിട്ടാണ് സഹീര്‍ ഖാന്റെ വാക്കുകളെ അടിക്കുറിപ്പായി ഇട്ട് ടീമിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സൂചന നല്‍കിയിരിക്കുന്നത്.

രോഹിത് ശര്‍മ്മ നാളെ തീര്‍ച്ചയായും സെലക്ഷനുണ്ടാകുമെന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്. അതേ സമയം കീറണ്‍ പൊള്ളാര്‍ഡ് കഴിഞ്ഞ മത്സരത്തിന്റെ സമയത്ത് തന്നെ രോഹിത് അടുത്ത മത്സരത്തില്‍ തിരികെ എത്തുമെന്ന് അറിയിച്ചിരുന്നു. കരുതലെന്ന നിലയില്‍ ഒരു മത്സരത്തില്‍ വിശ്രമം നല്‍കിയതാണെന്നായിരുന്നു കീറണ്‍ പൊള്ളാര്‍ഡ് പറഞ്ഞത്.

രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച കീറണ്‍ പൊള്ളാര്‍ഡ് അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനത്തിലൂടെ മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Advertisement