ടീമിന് വേണ്ടി റണ്‍സ് നേടുകയും മികച്ച തുടക്കം നല്‍കുകയുമാണ് തന്റെ ദൗത്യം – മോയിന്‍ അലി

Moeenalicsk
- Advertisement -

സുരേഷ് റെയ്‍ന വണ്‍ ഡൗണായി കൈയ്യാളിയിരുന്ന സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ സീസണില്‍ മോയിന്‍ അലിയെ പരീക്ഷിച്ചത്. കഴിഞ്ഞ സീസണില്‍ റെയ്‍ന ടീമിലില്ലാത്തപ്പോള്‍ സാം കറനെ ഈ സ്ഥാനത്ത് പരീക്ഷിച്ചിരുന്നു ടീം. ഇത്തവണ തനിക്ക് ലഭിച്ച അവസരം മോയിന്‍ അലി മുതലാക്കുന്ന കാഴ്ചയാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ കണ്ടത്.

ഇന്നലെ രാജസ്ഥാനെതിരെ ബാറ്റിംഗില്‍ 26 റണ്‍സും ബൗളിംഗില്‍ മൂന്ന് വിക്കറ്റും നേടി കളിയിലെ താരം പുരസ്കാരം സ്വന്തമാക്കിയ മോയിന്‍ തന്റെ ദൗത്യം ടീമിന് വേണ്ടി മികച്ച തുടക്കം നല്‍കുകയും റണ്‍സ് കണ്ടെത്തുകയും ആണെന്ന് പറഞ്ഞു.

ഇരു ഡിപ്പാര്‍ട്മെന്റിലുമുള്ള തന്റെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്നും മോയിന്‍ വ്യക്തമാക്കി. ടീമെന്ന നിലയില്‍ ചെന്നൈ താരങ്ങളെല്ലാം തുല്യമായ സംഭാവനമാണ് നല്‍കിയതെന്നും മോയിന്‍ അലി അഭിപ്രായപ്പെട്ടു. ഇടംകൈയ്യന്മാര്‍ ക്രീസിലെത്തുമ്പോള്‍ ക്യാപ്റ്റന്‍ തന്നെ ബൗളിംഗിനായി വിളിക്കുമെന്ന ബോധ്യം തനിക്കുണ്ടായിരുന്നുവെന്നും മോയിന്‍ സൂചിപ്പിച്ചു.

Advertisement