ബൗളര്‍മാര്‍ കണ്ടം വഴി ഓടിയെങ്കിലും മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ ഇല്ലാതാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്

Mumbaiindians

ഐപിഎലിലെ നാലാമത്തെ പ്ലേ ഓഫ് സ്ഥാനക്കാരാകുകയെന്ന മുംബൈയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. മുംബൈ ബാറ്റ്സ്മാന്മാര്‍ 235/9 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും സൺറൈസേഴ്സിനെ 65 റൺസിന് ഒതുക്കിയാൽ മാത്രമേ മുംബൈയ്ക്ക് കൊല്‍ക്കത്തയെ മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാനാകുമായിരുന്നുള്ളു.

മത്സരത്തിൽ 42 റൺസിന്റെ വിജയം മുംബൈ ഇന്ത്യന്‍സ് നേടിയെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചില്ല. ഓപ്പണര്‍മാരുടെ മികവാര്‍ന്ന പ്രകടനത്തിന് ശേഷം പതിവു പോലെ സൺറൈസേഴ്സ് ബാറ്റിംഗ് നിര തകരുകയായിരുന്നു. ജേസൺ റോയിയും അഭിഷേക് ശര്‍മ്മയും ചേര്‍ന്ന് 5.2 ഓവറിൽ 64 റൺസാണ് നേടിയത്.

റോയ് 34 റൺസും അഭിഷേക് 33 റൺസും നേടിയാണ് പുറത്തായത്. 68 റൺസുമായി പുറത്താകാതെ നിന്ന മനീഷ് പാണ്ടേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. പ്രിയം ഗാര്‍ഗ് 29 റൺസ് നേടി. ജസ്പ്രീത് ബുംറ, നഥാന്‍ കോള്‍ട്ടര്‍-നൈൽ, ജെയിം നീഷം എന്നിവര്‍ മുംബൈയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് സൺറൈസേഴ്സ് ഹൈദ്രാബാദ് നേടിയത്.

Previous articleഡല്‍ഹിയുടെ വലിയ പിഴ!!! മാക്സ്വെല്ലിന് ജീവന്‍ ദാനം, അവസാന പന്തിൽ സിക്സറിലൂടെ വിജയം നേടി കെഎസ് ഭരത്
Next articleസൂപ്പർ സബ്ബ് മുള്ളർ, തിരിച്ചു വരവിൽ റൊമാനിയയെ വീഴ്ത്തി ജർമ്മനി