കോഹ്‌ലി ആർ.സി.ബി ക്യാപ്റ്റൻസി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന് സഞ്ജയ് മഞ്ചരേക്കർ

46da1737c56c2d4bd3449992879a1019 Original
Credit: Twitter

ഈ ഐ.പി.എൽ സീസൺ കഴിയുന്നതോടെ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ താരത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന് മഞ്ചരേക്കർ പറഞ്ഞു.

ഐ.പി.എല്ലിന്റെ ഇടക്ക് ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്‌ലി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും മഞ്ചരേക്കർ പറഞ്ഞു. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഒരു പരമ്പരയോ ടൂർണമെന്റോ പൂർണ്ണമായും കളിച്ചതിന് ശേഷം മാത്രം തീരുമാനം എടുക്കണമെന്നും മഞ്ചരേക്കർ പറഞ്ഞു. 1985-86 കാലത്ത് മിനി ലോകകപ്പ് ഫൈനൽ കഴിഞ്ഞതിന് ശേഷമാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം ഗാവസ്‌കർ പറഞ്ഞതെന്നും മഞ്ചരേക്കർ ഓർമിപ്പിച്ചു.

Previous articleടി20യിൽ ചരിത്രമെഴുതാനൊരുങ്ങി വിരാട് കൊഹ്ലി
Next articleബെംഗളൂരു എഫ് സിയുടെ പുതിയ ഹോം ജേഴ്സി എത്തി