ഐ.പി.എൽ ഉദ്‌ഘാടന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തടഞ്ഞു

Photo: IPL
- Advertisement -

മഹാരാഷ്ട്ര സർക്കാർ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്‌ഘാടന മത്സരമായ മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തടഞ്ഞതായി റിപ്പോർട്ടുകൾ. കൊറോണ വൈറസ് ബാധയെ തുടർന്ന് ജനങ്ങൾ കൂട്ടം കൂട്ടമായി ഒത്തുകൂടുന്നത് തടയാൻ വേണ്ടിയാണ് ടിക്കറ്റ് വിൽപ്പന തടഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.

മാർച്ച് 29നാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഉദ്‌ഘാടന മത്സരം നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ കൂടുതൽ ആളുകൾ കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ടുകൾ വന്നതോടെയാണ് മഹാരാഷ്ട്ര സർക്കാർ കടുത്ത നടപടിയിലേക്ക് തുനിഞ്ഞത്. നേരത്തെ റോഡ് സേഫ്റ്റി വേൾഡ് സീരിസിന്റെ ഭാഗമായുള്ള മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Advertisement