കോഹ്‍ലി ഭാഗ്യവാന്‍, ആര്‍സിബിയോട് നന്ദി പറയണം

Sports Correspondent

ഐപിഎലില്‍ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ സാധിക്കാതെ പോയ വിരാട് കോഹ്‍ലിയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് കളയാത്തതില്‍ താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് നന്ദി പറയണമെന്ന് അറിയിച്ച് ഗൗതം ഗംഭീര്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷവും ഫ്രാഞ്ചൈസി സൂപ്പര്‍ താരത്തിനോട് കാണിച്ച സമീപനത്തിനു കോഹ്‍ലി ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും കൊല്‍ക്കത്തയെ രണ്ട് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീര്‍ പറഞ്ഞു.

മികച്ച ബൗളര്‍മാരില്ലാത്തതാണ് ഐപിഎലില്‍ ബാംഗ്ലൂരിന്റെ പരാജയത്തിനു മുഖ്യ കാരണമെന്ന് പറഞ്ഞ ഗംഭീര്‍ എന്നാല്‍ കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയെയും നിശിതമായി വിമര്‍ശിച്ചു. കോഹ്‍ലിയുടെ റെക്കോര്‍ഡുകള്‍ ഐപിഎലില്‍ താരം മികച്ച ക്യാപ്റ്റനല്ലെന്ന് കാണിക്കുന്നുവെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ബുദ്ധിമാനായ ക്യാപ്റ്റനാണ് കോഹ്‍ലി എന്ന് ഒരിക്കലും പറയാനാകില്ലെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു.