പ്രീമിയർ ലീഗ് അത്ര വലിയ സംഭവമല്ലെന്ന് ഇബ്രാഹിമോവിച്ച്

- Advertisement -

എല്ലാവരും കൊട്ടിഘോഷിക്കുന്നത് പോലെ പ്രീമിയർ ലീഗ് വലിയൊരു സംഭവമായി തനിക്ക് തോന്നിയിലെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇബ്രാഹിമോവിച്ച്. പ്രീമിയർ ലീഗ് വേഗതയേറിയതും കഠിനമായതുമാണെങ്കിലും പ്രീമിയർ ലീഗ് ഓവർ റേറ്റഡ് ആണെന്ന് ഇബ്രാഹിമോവിച്ച് പറഞ്ഞു.

പ്രീമിയർ ലീഗ് വളരെ വേഗത കൂടിയതും കഠിനവും മികച്ച ക്വാളിറ്റിയുമുളള ലീഗാണ് പ്രീമിയർ ലീഗ് എന്നും എന്നാൽ തനിക്ക് അത് അത്ര സംഭവമായി തോന്നിയില്ലെന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു. വേഗതയയെയും കാഠിന്യത്തെയും മറികടക്കാൻ ഒരു താരത്തിന് കഴിഞ്ഞില്ലെങ്കിൽ പ്രീമിയർ ലീഗിൽ താരം പരാജയപെടുമെന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു. പ്രീമിയർ ലീഗിൽ കൂടുതൽ കാലം കളിക്കാത്തതിൽ തനിക്ക് വിഷമമില്ലെന്നും ഇബ്രാഹിമോവിച്ച് കൂട്ടിച്ചേർത്തു.

സ്വീഡൻ, നെതർലൻഡ്സ്, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നി രാജ്യങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് ഇബ്രാഹിമോവിച്ച്. തന്റെ മുപ്പത്തിനാലാം വയസ്സിലാണ് ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആദ്യ സീസണിൽ തന്നെ 28 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും ഇബ്രാഹിമോവിച്ച് നേടിയിരുന്നു.

Advertisement