വാര്യറിനു പിന്നാലെ കരിയപ്പയെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

- Advertisement -

പരിക്കേറ്റ് പേസ് ബൗളര്‍മാര്‍ക്ക് പകരക്കാരെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കമലേഷ് നാഗര്‍കോടിയും ശിവം മാവിയുമാണ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്. പകരം മലയാളി താരം സന്ദീപ് വാര്യറെ കൊല്‍ക്കത്ത കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ കര്‍ണ്ണാടകയുടെ സ്പിന്നര്‍ കെസി കരിയപ്പയെയും കഴിഞ്ഞ തവണ പ്ലേ ഓഫില്‍ വരെ എത്തിയ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. സന്ദീപ് വാര്യറുടെ ഔദ്യോഗിക പ്രഖ്യാപനം ടീം ഇന്നാണ് നടത്തിയത്. കരിയപ്പ മുമ്പ് കൊല്‍ക്കത്ത ക്യാംപിലെ അംഗമായിരുന്നു.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ കരിയപ്പ കര്‍ണ്ണാടകയെ കിരീടത്തിലെത്തിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. കരിയപ്പ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ 10 മത്സരങ്ങളിലോളം ഐപിഎലില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലും പരിക്ക് മൂലം കമലേഷ് നാഗര്‍കോടി ഐപിഎല്‍ കളിച്ചിരുന്നില്ല.

Advertisement