ക്യാപ്റ്റനായി ഓയിന്‍ മോര്‍ഗന്‍ തുടരും, മലയാളി താരം ഉള്‍പ്പെടെ തങ്ങളുടെ കോര്‍ സംഘത്തെ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ പ്രധാന താരങ്ങളെയല്ലാം നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. പാതി വഴിയില്‍ ക്യാപ്റ്റന്‍സി ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് ഓയിന്‍ മോര്‍ഗന് നല്‍കിയ ടീം ഇപ്രാവശ്യവും ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഓയിന്‍ മോര്‍ഗന്‍ ടീമിനെ നയിക്കുന്നത് തുടരും.

17 താരങ്ങളെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്. ഇതില്‍ മലയാളി താരം സന്ദീപ് വാര്യറും ഉള്‍പ്പെടുന്നു.

ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, നിതീഷ് റാണ, ശുഭ്മന്‍ ഗില്‍, റിങ്കു സിംഗ്, രാഹുല്‍ ത്രിപാഠി, കമലേഷ് നാഗര്‍കോടി, സുനില്‍ നരൈന്‍, ലോക്കി ഫെര്‍ഗൂസണ്‍, കുല്‍ദീപ് യാദവ്, പാറ്റ് കമ്മിന്‍സ്, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് വാര്യര്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി ആന്‍ഡ്രേ റസ്സല്‍, ടിം സീഫെര്‍ട്ട് എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്.

ടോം ബാന്റണ്‍, ക്രിസ് ഗ്രീന്‍, നിഖില്‍ നായിക്, സിദ്ധാര്‍ത്ഥ് എം, സിദ്ധേഷ് ലാഡ്, ഹാരി ഗുര്‍ണേ, അലി ഖാന്‍ എന്നീ താരങ്ങളെയാണ് കൊല്‍ക്കത്ത റിലീസ് ചെയ്തത്.