പ്ലേ ഓഫ് ലക്‌ഷ്യം വെച്ച് കൊൽക്കൊത്തയും ബാംഗ്ലൂരും, ടോസ് അറിയാം

Kolkatha Night Riders Ipl

ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫ് ലക്‌ഷ്യം വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും അബുദാബിയിൽ ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കൊൽക്കത്ത സ്കോർ പ്രതിരോധിക്കുന്നതിൽ മികച്ചയതുകൊണ്ടാണ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് ക്യാപ്റ്റൻ ഓയിൻ മോർഗൻ പറഞ്ഞു.

കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സുനിൽ നരൈനും റസ്സലും ഇന്ന് കളിക്കുന്നില്ല. അവർക്ക് പകരമായി ടോം ബാന്റണും പ്രസീദ് കൃഷണയും ടീമിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഉണ്ടായിരുന്ന ശിവം മാവിയും ഇന്ന് ടീമിൽ സ്ഥാനം പിടിച്ചിട്ടില്ല. അതെ സമയം ബാംഗ്ലൂർ നിരയിൽ ഷഹബാസ് അഹമ്മദിന് പകരം മുഹമ്മദ് സിറാജ് ടീമിൽ ഇടം നേടിയിട്ടുണ്ട്.

Previous articleഐ.പി.എല്ലിൽ ഏറ്റവും നന്നായി യോർക്കർ എറിയുന്ന ബൗളറുടെ പേര് വെളിപ്പെടുത്തി മാക്‌സ്‌വെൽ
Next articleആർ.സി.ബിക്കെതിരെ നാണം കെട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്