കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരങ്ങൾ എല്ലാം ഹാർഡ് ക്വാരന്റൈനിൽ

20210503 175542
- Advertisement -

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളെയും ഒഫീഷ്യൽസിനെയും ശക്തമായ ക്വാരന്റൈനിലേക്ക് മാറ്റി. ഐസൊലേഷന് സമാനമായ രീതിയിലാണ് പുതിയ ക്വാരന്റൈൻ. ടീമിലെ രണ്ട് താരങ്ങൾക്ക് കൊറോണ ആയതോടെ ഉണ്ടായ ആശങ്ക പരിഹരിക്കാൻ കൂടിയാണ് ഈ നടപടി. മെയ് 6 വരെ മുഴുവൻ ടീമും ക്വാരന്റൈനിൽ കഴിയും. കൊറോണ ഇനു ആരിലേക്കും പകരാതെ നിൽക്കാൻ കൂടിയാണിത്.

മെയ് 6ന് വീണ്ടും കൊറൊണ ടെസ്റ്റ് നടത്തും. അതിനു ശേഷം എല്ലാവരും നെഗറ്റീവ് ആവുക ആണെങ്കിൽ മെയ് 7ന് കൊൽക്കത്തയും ആർസി ബിയും തമ്മിലുള്ള മത്സരം നടത്താനും ഐ പി എൽ ആലോചിക്കുന്നുണ്ട്‌. ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം കൊറോണ കാരണം മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നു.

Advertisement