പ്രായ തട്ടിപ്പ്, നൈറ്റ് റൈഡേഴ്സിന്റെ താരങ്ങൾക്ക് ഐപിഎൽ നഷ്ടമായേക്കും

ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും പ്രായ തട്ടിപ്പ് വിവാദം. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരങ്ങളായ നിതേഷ് റാണയും ശിവം മാവിയും ഉൾപ്പെട്ടിട്ടുണ്ട്. ഇത്തവണ വിവാദത്തിൽ ഇന്ത്യൻ അണ്ടർ 19 താരം മൽജോത് കൽറക്കും പിടി വീണിട്ടുണ്ട്.

താരത്തെ ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ വിലക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ നൈറ്റ് നൈറ്റ് റൈഡേഴ്സ് താരങ്ങൾക്കും വിലക്ക് വരുമെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിതീഷ് റാണ ആദ്യമായല്ല പ്രായ തട്ടിപ്പിന്റെ പേരിൽ വിവാദത്തിലാകുന്നത്. ബിസിസിഐ 2015ൽ വിലക്കിയ 22 താരങ്ങളിൽ ഒരാളാണ് നിതേഷ് റാണ.

Previous articleപുതു വർഷത്തിൽ ഹാമേസിനെ സ്വന്തമാക്കാൻ എവർട്ടൻ
Next articleരഞ്ജി ട്രോഫിയിൽ സഞ്ജു സാംസണ് പകരക്കാരനെ പ്രഖ്യാപിച്ച് കേരളം