സന്ദീപ് വാര്യറെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈേഡേഴ്സ്

- Advertisement -

രഞ്ജിയിലെ 44 വിക്കറ്റുകളും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ഹാട്രിക്കും ഉള്‍പ്പെടെയുള്ള പ്രകടന മികവ് ഒടുവില്‍ ഫലം കണ്ടപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം കളിക്കുവാനുള്ള അവസരം ലഭിച്ച് കേരളത്തിന്റെ പേസ് ബൗളര്‍ സന്ദീപ് വാര്യര്‍. കളിയ്ക്കുവാന്‍ അവസരം ലഭിയ്ക്കുമോ എന്നുറപ്പില്ലെങ്കിലും താരത്തിനു ഐപിഎലിന്റെ ഭാഗമായി കഴിഞ്ഞ തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഡ്രെസ്സിംഗ് റൂം ഷെയര്‍ ചെയ്യാനാകും എന്നത് തന്നെ വലിയ കാര്യമാണ്.

ഈ സീസണില്‍ ഐപിഎലില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ കേരള താരമാണ് സന്ദീപ് വാര്യര്‍. താരം ഇന്ന് കൊല്‍ക്കത്തയുടെ പരിശീലന ക്യാമ്പില്‍ ചേരുമെന്നാണ് അറിയുന്നത്.

Advertisement