പകരക്കാരന്‍ താരത്തെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

- Advertisement -

ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍റിച്ച് നോര്‍ട്ജേയ്ക്ക് പകരക്കാരനെ കണ്ടെത്തി ഐപിഎല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടീമിലേക്ക് ഓസ്ട്രേലിയന്‍ പേസര്‍ മാറ്റ് കെല്ലിയെയാണ് കെകെആര്‍ എത്തിച്ചരിക്കുന്നത്. പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു വേണ്ടി ബിഗ് ബാഷില്‍ കളിച്ച താരമാണ് കെല്ലി.

തോളിനേറ്റ പരിക്ക് മൂലമാണ് നോര്‍ട്ജേ ഐപിഎലിനു തൊട്ടുമുമ്പ് പിന്മാറിയത്. ഇന്ത്യന്‍ അണ്ടര്‍ 19 താരങ്ങളായ ശിവം മാവിയെയും കമലേഷ് നാഗര്‍കോടിയെയും ടീമിനു പരിക്ക് മൂലം നഷ്ടമായിരുന്നു. പകരം സന്ദീപ് വാര്യറെയും കെസി കരിയപ്പയെയും ടീം സ്വന്തമാക്കുകയായിരുന്നു.

Advertisement