റൊണാൾഡോയുടെ ഡൈവിംഗ് ഹെഡറിന്, നെരസിന്റെ ലോകോത്തര ഗോൾ മറുപടി!!

- Advertisement -

റയൽ മാഡ്രിഡിനെ പ്രീക്വാർട്ടറിൽ പുറത്താക്കിയ അയാക്സ് തങ്ങൾ കാണിച്ചത് വെറും അത്ഭുതമല്ല എന്ന് ഇന്ന് വീണ്ടും ഓർമ്മിപ്പിച്ചു. ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കരുത്തരായ യുവന്റസിനെ സമനിലയിൽ തളക്കാൻ അയാക്സിന്റെ യുവനിരയ്ക്കായി. അയാക്സിന്റെ ഹോമിൽ നടന്ന മത്സരം 1-1 എന്ന സ്കോറിൽ ആണ് അവസാനിച്ചത്.

അയാക്സ് യുവനിര റയലിനെതിരെ കാഴ്ചവെച്ച രീതിയിൽ ഉള്ള സുന്ദര ഫുട്ബോൾ തന്നെയാണ് ഇന്നും കാഴ്ചവെച്ചത്. യുവന്റസിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും ആദ്യം ഗോൾ നേടിയത് യുവന്റസ് ആയിരുന്നു. കാൻസെലോയുടെ ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ റൊണാൾഡോ ആയിരുന്നു യുവന്റസിന്റെ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ 1-0ന് യുവന്റസ് മുന്നിൽ നിന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആ ഗോൾ മടക്കാൻ അയാക്സിനായി. ബ്രസീലിയൻ യുവതാരം നെരെസ് ആയിരുന്നു ആ ഗോൾ നേടിയത്. ഇടതു വിങ്ങിൽ നിന്ന് ബോൾ സ്വീകരിച്ച നെരെസ് ഒറ്റയ്ക്ക് കുതിച്ചാണ് ലോകോത്തര ഗോളിലൂടെ അയാക്സിന് സമനിക നേടിക്കൊടുത്തത്.

മത്സരത്തിൽ എവേ ഗോൾ നേടി എന്നതിനാൽ യുവന്റസിന് ഈ ഫലം ഗുണം ചെയ്യും. എങ്കിലും മാഡ്രിഡിൽ കാണിച്ച അത്ഭുതങ്ങൾ ആവർത്തിക്കാൻ ആകും അയാക്സ് യുവന്റസ് ഹോമിൽ ശ്രമിക്കുക.

Advertisement