തകർപ്പൻ താരനിരയുമായി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പരിശീലക സംഘം

- Advertisement -

തകർപ്പൻ താരങ്ങളെ ഉൾപ്പെടുത്തി തങ്ങളുടെ പരിശീലക സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കിങ്‌സ് ഇലവൻ പഞ്ചാബ്. മുൻ ഇന്ത്യൻ പരിശീലകനായ അനിൽ കുംബ്ലെയുടെ നേതൃത്തിലുള്ള സംഘത്തിൽ സഹ പരിശീലകനായി മുൻ സിംബാബ്‌വെ താരം ആൻഡി ഫ്ളവറിനെ സഹ പരിശീലകനായി നിയമിച്ചിട്ടുണ്ട്.  നേരത്തെ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായിരുന്നു ആൻഡി ഫ്‌ളവർ.

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളായ ജോണ്ടി റോഡ്‌സ് ആണ് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിങ് പരിശീലകൻ. കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച വസിം ജാഫറിനെ ബാറ്റിംഗ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ പരിശീലകൻ കാൾ ലാങ്വെൽറ്റിനെ ബൗളിംഗ് പരിശീലകനായും കിങ്‌സ് ഇലവൻ പഞ്ചാബ് നിയമിച്ചിട്ടുണ്ട്.

ഫിറ്റ്നസ് പരിശീലകനായി അഡ്രിയാൻ ളേ റോക്സിനെയും ആൻഡ്രൂ ലെയ്‌പിസിനെ ടീം ഫിസിയോയായും നിയമിച്ചിട്ടുണ്ട്.ഫിസിയോയുടെ സഹായികളായി ശങ്കർ രാജഗോപാലിനെയും പ്രഭാകറിനെയും നിയമിച്ചിട്ടുണ്ട്. ആശിഷ് ടുലി ടീമിന്റെ അനലിസ്റ്റായി തുടരുകയും ചെയ്യും.

Advertisement