കൊണ്ടോട്ടിയിൽ ഇന്ന് കിരീട പോര്, ഫിഫാ മഞ്ചേരി ഫൈനലിൽ

- Advertisement -

കൊണ്ടോട്ടിയിൽ ഇന്ന് കലാശ പോരാട്ടം നടക്കും. ഫൈനലിൽ സെവൻസിൽ കരുത്തരായ ഫിഫാ മഞ്ചേരിക്ക് എതിരായി വരുന്നത് സീസണിലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന കെ ആർ എസ് കോഴിക്കോടാണ്. ഇന്നലെ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ സൂപ്പർ സ്റ്റുഡിയോ തകർത്തു കൊണ്ടാണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ ഇന്നലത്തെ വിജയം. ആദ്യ പാദത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു.

ഫിഫാ മഞ്ചേരിയുടെ സീസണിലെ ഏഴാം ഫൈനലാണിത്. സീസണിലെ മൂന്നാം കിരീടമാകും ഫിഫ കൊണ്ടോട്ടിയിൽ ലക്ഷ്യമിടുന്നത്. ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ചായിരുന്നു കെ ആർ എസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. കെ ആർ എസ് കോഴിക്കോടിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്.

Advertisement