മെസ്സിയുടെ പെനാൾട്ടി ബാഴ്സലോണയെ രക്ഷിച്ചു

- Advertisement -

ലാലിഗയിൽ ബാഴ്സലോണ വിജയം‌. ഇന്ന് നടന്ന ഹോം മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ലയണൽ മെസ്സിയുടെ പെനാൾട്ടി ആയിരുന്നു ഇന്ന് ക്യാമ്പ്നൂവിൽ ആകെ പിറന്ന ഗോൾ‌. വിജയമില്ലാത്ത രണ്ട് മത്സരങ്ങൾക്ക് ശേഷമാണ് ബാഴ്സലോണ ഒരു മത്സരം വിജയിക്കുന്നത്.

മത്സരത്തിൽ ഉടനീളം പന്ത് കൈവശം വെക്കാൻ ബാഴ്സലോണക്ക് ആകുന്നുണ്ട് എങ്കിൽ ആ പൊസഷൻ ഗോളാക്കി മാറ്റാൻ അവർക്ക് ആയില്ല. അവസാനം 81ആം മിനുട്ടിലെ പെനാൾട്ടി വേണ്ടി വന്നു ബാഴ്സലോണക്ക് രക്ഷപ്പെടാൻ. പെനാൾട്ടി തൊട്ടടുത്ത നിമിഷം മെസ്സി വലയിൽ എത്തിച്ചു‌. ഈ വിജയം തൽക്കാലം ബാഴ്സലോണയിൽ ഒന്നാമത് നീർത്തും.

27 മത്സരങ്ങളിൽ നിന്നായി 58 പോയന്റാണ് ബാഴ്സലോണ നേടിയിട്ടുള്ളത്. ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള റയൽ മാഡ്രിഡിന് 56 പോന്റാണ് ഇപ്പോൾ ഉള്ളത്.

Advertisement