രണ്ടാമൂഴം തുണച്ചു, കേരള രഞ്ജി താരം ഡൽഹി ക്യാപിറ്റൽസിൽ

കേരളത്തിന്റെ രഞ്ജി താരം ജലജ് സക്‌സേനയെ സ്വന്തമാക്കി  ഡൽഹി ക്യാപിറ്റൽസ്. ബേസ് തുകയായ 20 ലക്ഷം രൂപ മുടക്കിയാണ് കേരള ഓൾ റൗണ്ടർ കൂടിയായ താരത്തെ ഡൽഹി സ്വന്തമാക്കിയത്.

അടുത്ത കാലത്ത് രഞ്ജിയിൽ കേരളം  പുറത്തെടുത്ത മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ ജലജ് സക്‌സേന ഉണ്ടായിരുന്നു. 2016 മുതൽ കേരള രഞ്ജി ടീമിന്റെ ഭാഗമാണ് ജലജ് സക്‌സേന. കഴിഞ്ഞ ദിവസം കേരളം ഡൽഹിയെ തോൽപ്പിച്ചപ്പോൾ ജലജ സക്‌സേന മികച്ച ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു.