ടി20യിൽ ചരിത്രമെഴുതി പൊള്ളാർഡ്

Kieronpollard

ടി20യിൽ ചരിത്രമെഴുതി മുംബൈ ഇന്ത്യൻസ് താരം കിയ്രോൺ പൊള്ളാർഡ്. ടി20യുടെ ചരിത്രത്തിൽ 300 വിക്കറ്റുകളും 10,000 റൺസും നേടുന്ന ആദ്യ താരമായി പൊള്ളാർഡ്. പഞ്ചാബ് കിംഗ്സിനെതിരെയുള്ള ഐപിഎൽ മത്സരത്തിലാണ് പൊള്ളാർഡ് ഈ നേട്ടം സ്വന്തമാക്കിയത്.

299ആം വിക്കറ്റായി ഒരു റൺസ് എടുത്ത യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിനേയും 300 വിക്കറ്റായി 21 റൺസുമായി നിന്നിരുന്ന കെ എൽ രാഹുലിനേയും പറഞ്ഞ് വിട്ടാണ് പൊള്ളാർഡ് ഈ നേട്ടം സ്വന്തമാക്കിയത്. ടി20യിൽ 10,000 റൺസ് ഇതുവരെ അഞ്ച് താരങ്ങളാണ് തികച്ചിരിക്കുന്നത്. ക്രിസ് ഗെയിൽ, പൊള്ളാർഡ്, ഷോയിബ് മാലിക്, വാർണർ, വിരാട് കൊഹ്ലി എന്നിവരാണ് ഈ താരങ്ങൾ. 14,270 റൺസുമായി ക്രിസ് ഗെയിലാണ് റൺ വേട്ടയിൽ ഒന്നാമതായിരിക്കുന്നത്.

Previous articleകാന്റെക്ക് കൊറോണ വൈറസ് ബാധ, യുവന്റസിനെതിരെ കളിക്കില്ല
Next articleയൂറോ ചാമ്പ്യന്മാർ കോപ ചാമ്പ്യന്മാർക്കെതിരെ, അർജന്റീന ഇറ്റലി പോരാട്ടതിന് കളമൊരുങ്ങി