ഈ വിജയത്തിൽ വലിയ പങ്ക് വയ്ക്കുവാനായതിൽ സന്തോഷം – കാര്‍ത്തിക് ത്യാഗി

Kartiktyagi

രാജസ്ഥാന്‍ റോയൽസിന്റെ പഞ്ചാബ് കിംഗ്സിന് മേലെയുള്ള 2 റൺസ് വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിക്കാനായതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ച് ആയി തിര‍ഞ്ഞെടുക്കപ്പെട്ട കാര്‍ത്തിക് ത്യാഗി.

വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന പഞ്ചാബിന് എട്ട് വിക്കറ്റ് കൈവശമിരിക്കവേ 4 റൺസായിരുന്നു അവസാന ഓവറിൽ നേടേണ്ടിയിരുന്നത്. എന്നാൽ രണ്ട് വിക്കറ്റുകള്‍ നേടിയ ത്യാഗി വെറും ഒരു റൺസ് വിട്ട് നല്‍കിയപ്പോള്‍ വിജയം രാജസ്ഥാനൊപ്പം നിന്നു.

ഐപിഎൽ ഇന്ത്യന്‍ ലെഗിന്റെ സമയത്ത് തനിക്ക് പരിക്കായിരുന്നുവെന്നും പരിക്ക് മാറി താന്‍ ടീമിലേക്ക് എത്തിയപ്പോള്‍ ടൂര്‍ണ്ണമെന്റ് നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്നും അതിൽ തനിക്ക് വളരെയധികം വിഷമം ഉണ്ടായിരുന്നുവെന്നും ത്യാഗി സൂചിപ്പിച്ചു. അതിനാൽ തന്നെ ഈ പ്രകടനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ത്യാഗി വ്യക്തമാക്കി.

 

 

Previous articleഎ ടി കെ മോഹൻ ബഗാൻ ഇന്ന് എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിന് ഇറങ്ങും
Next articleത്യാഗിയുടെ ബൗളിംഗിനെ പുകഴ്ത്തി ജസ്പ്രീത് ബുംറ