ഇപ്പോളത്തെ സാഹചര്യത്തെക്കുറിച്ച് ചെന്നൈ ക്യാമ്പില്‍ ഭയമുണ്ട് – ജോഷ് ഹാസല്‍വുഡ്

- Advertisement -

ചെന്നൈ ക്യാമ്പിലുണ്ടായ കൊറോണ വ്യാപനം എല്ലാവരെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ജോഷ് ഹാസല്‍വുഡ്. തനിക്ക് ഇത് വലിയ ഭയം സൃഷ്ടിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. എല്ലാവരെയും ചേര്‍ത്തുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ വിവരങ്ങളെല്ലാം യഥാസമയം അറിയിക്കുന്നുണ്ടെനെ്നും ഹാസല്‍വുഡ് വ്യക്തമാക്കി.

താനിപ്പോള്‍ ഇംഗ്ലണ്ടുമായുള്ള പരിമിത ഓവര്‍ ക്രിക്കറ്റിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ഐപിഎലിനെക്കുറിച്ച് അതിനോടടുക്കുമ്പോളുള്ള സ്ഥിതി വിശേഷം പരിഗണിച്ച് തീരുമാനിക്കുമെന്നും ഹാസല്‍വുഡ് വ്യക്തമാക്കി. ചെന്നൈ ക്യാമ്പില്‍ 2 താരങ്ങളുള്‍പ്പെടെ 13 താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇനിയും കേസുകള്‍ ഉയരുകയാണെങ്കില്‍ ഇതിനെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചര്‍ച്ചയുണ്ടാകുമെന്നും താരം വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്ട്രേലിയ എന്ത് സമീപനമാണോ എടുക്കുന്നത് അത് തന്റെ തീരുമാനത്തെ സ്വാധീനിക്കുമെന്നും ഹാസല്‍വുഡ് വ്യക്തമാക്കി.

Advertisement