ജോബി ജസ്റ്റിൻ മോഹൻ ബഗാൻ വിടാൻ സാധ്യത

കേരളത്തിന്റെ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിൻ കൊൽക്കത്ത വിട്ടേക്കും സ്വന്തമാക്കാൻ ഐ എസ് എല്ലിലെ തന്നെ പ്രമുഖ ക്ലബുകൾ ശ്രമിക്കുന്നുണ്ട് എന്നാണ് വാർത്തകൾ. അവസാന രണ്ടു സീസണായി എ ടി കെയ്ക്ക് ഒപ്പം ജോബി ജസ്റ്റിൻ ഉണ്ട്. പരിക്ക് കാരണം ജോബിക്ക് കഴിഞ്ഞ സീസൺ ഐ എസ് എൽ നഷ്ടപ്പെട്ടിരുന്നു. ജോബിക്ക് ഇനിയും ക്ലബിൽ കരാർ ഉണ്ട് എങ്കിലും വലിയ ഓഫറുകൾ വന്നാൽ താരത്തെ വിൽക്കാൻ ബഗാൻ തയ്യാറാകും.

ആദ്യ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാൻ ജോബിക്ക് ആയിരുന്നു. കിരീടം നേടിയെങ്കിലും ജോബിക്ക് അധികം അവസരം ആ സീസണിൽ ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിലെ പരിക്ക് താരത്തിന് വലിയ തിരിച്ചടി ആയിരുന്നു. എ ടി കെയ്ക്ക് വേണ്ടി പത്ത് മത്സരങ്ങൾ ആണ്ജോബി ജസ്റ്റിൻ ഇതുവരെ കളിച്ചത്. ഇതിൽ ഭൂരിഭാഗവും സബ് ആയാണ് ജോബി കളത്തിൽ എത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും എ ടി കെക്ക് നൽകാൻ ജോബിക്ക് ആയിരുന്നു. നേരത്തെ ഈസ്റ്റ് ബംഗാളിനൊപ്പം ഐ ലീഗിൽ ഏവരെയും ഞെട്ടിച്ച പ്രകടനം നടത്താൻ ജോബിക്ക് ആയിരുന്നു.