ജർമ്മൻ മധ്യനിര താരം ഗൊറെസ്കയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ച

20210701 011719

നിരാശ നിറഞ്ഞ സീസണ് പിന്നാലെ ടീം ശക്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വലിയ താരത്തിനായി ചർച്ചകൾ ആരംഭിച്ചു. ബയേൺ മ്യൂണിക്കിന്റെ വിശ്വസ്തനായ മിഡ്ഫീൽഡർ ലിയോൺ ഗൊരെസ്കയെ സ്വന്തമാക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. സാഞ്ചോയെ സ്വന്തമാക്കനുള്ള ശ്രമങ്ങൾ വിജയിച്ചതിനു പിന്നാലെയാണ് യുണൈറ്റഡ് ഗൊരെസ്കയ്ക്കയി ശ്രമം ആരംഭിച്ചത്.

യുണൈറ്റഡ് താരത്തിനായി ശ്രമിക്കുന്നുണ്ട് എങ്കിലും ഗൊരെസ്ക ബയേണിൽ കരാർ പുതുക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ പറയുന്നു. 26കാരനായ ഗൊറെസ്ക അവസാന മൂന്ന് സീസണുകളായി ബയേണൊപ്പം ഉണ്ട്. ബയേണിന്റെയും ജർമ്മൻ ദേശീയ ടീമിന്റെയും പ്രധാന താരമാണ് ഗൊരെസ്ക. ഷാൽക്കെയിൽ നിന്നായിരുന്നു താരം ബയേണിൽ എത്തിയത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര ഏറെ പഴി കേട്ടിരുന്നു. മക്ടോമിനയും ഫ്രെഡും മതിയാകില്ല കിരീടം നേടാൻ എന്നാണ് യുണൈറ്റഡും കരുതുന്നത്. ഫ്രഞ്ച് യുവതാരം കാമവിംഗയുമായും യുണൈറ്റഡ് ചർച്ചകൾ നടത്തുന്നുണ്ട്.