ഹൈദരാബാദിന്റെ സർപ്രൈസ് ക്യാപ്റ്റനായി ഭുവനേശ്വർ കുമാർ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് മാമാങ്കത്തിന് ഇന്ന് തുടക്കമാവും. ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം നടക്കുക. ടൂർണമെന്റിന് മുന്നോടിയായി ഐപിഎൽ കളിക്കുന്ന എല്ലാ ടീമുകളുടെയും ക്യാപ്റ്റന്മാർ ട്രോഫിയോടൊപ്പം പോസ് ചെയ്തപ്പോളാണ് ഒരു സർപ്രൈസ് ക്യാപ്റ്റനെ കണ്ടത്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ പകരമായി ഭുവനേശ്വർ കുമാറാണ് സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായെത്തിയത്.

പരിക്കിനെ തുടർന്ന് ഐപിഎൽ സീസണിന്റെ ആദ്യ ഘട്ടത്തിൽ ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച കെയിൻ വില്യംസൺ കളത്തിൽ ഇറങ്ങില്ല. ആദ്യ രണ്ടു മത്സരങ്ങളിൽ വിശ്രമം താരത്തിന് ടീം അനുവദിച്ചിട്ടുണ്ട്. അതെ തുടർന്നാണ് ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ താത്കാലിക ക്യാപ്റ്റനായി ചുമതലയേറ്റെടുത്തത്.

Advertisement