ലോകകപ്പുകൾക്ക് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് മലിംഗ

Photo: BCCI

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്  വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് താരം ലസിത് മലിംഗ. ഈ വർഷം ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ലോകകപ്പ്  മത്സരങ്ങൾക്ക് ശേഷം ഏകദിനത്തിൽ നിന്നും 2020ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിക്കുമെന്നാണ് മലിംഗ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ മലിംഗ ശ്രീലങ്കൻ ടീമിന്റെ ക്യാപ്റ്റനാവുമെന്നാണ് കരുതപ്പെടുന്നത്.

ഏകദിന മത്സരങ്ങളിൽ 218 മത്സരങ്ങങ്ങൾ കളിച്ച മലിംഗ 322 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
അതെ സമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ മലിംഗ ഈ സീസണിൽ ഐ.പി.എല്ലിന്റെ ആദ്യ ആറിൽ അധികം മത്സരങ്ങളിൽ കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് ടീമിൽ സ്ഥാനം നേടുന്നതിന്റെ ഭാഗമായി താരം ശ്രീലങ്കൻ പ്രാദേശിക ക്രിക്കറ്റിൽ കളിക്കുന്നത് കൊണ്ടാണ് മലിംഗ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരങ്ങൾക്ക് ഇല്ലാത്തത്.

Previous articleഅസ്ലൻഷാ ഹോക്കി, ഏഷ്യൻ ചാമ്പ്യന്മാരെ തോൽപ്പിച്ച് ഇന്ത്യൻ തുടക്കം
Next articleഹൈദരാബാദിന്റെ സർപ്രൈസ് ക്യാപ്റ്റനായി ഭുവനേശ്വർ കുമാർ