ടി20 ലോകകപ്പിന് 5 ആഴ്ച മുൻപ് ഐ.പി.എൽ നടത്തണമെന്ന് മുൻ ഇംഗ്ലണ്ട് താരം

ഓസ്ട്രേലിയയിൽ ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിന് അഞ്ച് ആഴ്ച മുൻപ് ഐ.പി.എൽ  നടത്തണമെന്ന് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ. ആ സമയത്ത് ലോകകപ്പ് നടത്തുകയാണെങ്കിൽ താരങ്ങൾക്ക് അത് ഒരു മികച്ച പരിശീലനം ആവുമെന്നും മൈക്കിൾ വോൺ പറഞ്ഞു.

ഇത്തരത്തിലാവുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗും ലോകകപ്പ് ടി20യും നടക്കുമെന്നും വോൺ പറഞ്ഞു. നിലവിൽ മാർച്ച് 29ന് നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റ് കൊറോണ വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിയിരുന്നു. എന്നാൽ നിലവിൽ ഇന്ത്യൻ ഗവെർന്മെന്റ് പ്രഖ്യാപിച്ച ലോക്ക് ഡൗൺ പ്രകാരം ഏപ്രിൽ 14 വരെ വിദേശ താരങ്ങൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.

ഇതോടെ ഏപ്രിൽ 15ന് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാനുള്ള സാധ്യതയും കുറഞ്ഞിരുന്നു. ലോകകപ്പിന് മുൻപ് മറ്റൊരു സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമവും ബി.സി.സി.ഐ നടത്തുന്നുണ്ട്.

Previous articleഡിലിറ്റിനെയും കൗലിബലിയെയും ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleമാർക്കോ പിയാക്ക യുവന്റസിൽ കരാർ പുതുക്കി