ഐ.പി.എൽ നടന്നില്ലെങ്കിൽ താരങ്ങൾക്ക് ശമ്പളവും ഇല്ല

Photo: IPL
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം നടന്നില്ലെങ്കിൽ ഐ.പി.എല്ലിന് വേണ്ടി ടീമുകൾ സ്വന്തമാക്കിയ താരങ്ങൾക്ക് ശമ്പളം ലഭിക്കില്ല. കൊറോണ വൈറസ് ബാധ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരാത്തത് കൊണ്ട് തന്നെ ഐ.പി.എൽ റദ്ധാക്കിയാലും ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ടീമുകൾക്ക് ഒരു തുകയും ലഭിക്കില്ലെന്ന് ഐ.പി.എൽ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

ഓരോ ടീമും ശമ്പളമായി 75 മുതൽ 85 കോടി വരെ മുടക്കുന്നുണ്ട്. എന്നാൽ മത്സരം നടക്കാത്ത സാഹചര്യത്തിൽ ഇത് എങ്ങനെ നൽകുമെന്നാണ് ടീമുകൾ ചോദിക്കുന്നത്. ബി.സി.സി.ഐ നിയമപ്രകാരം ശമ്പളത്തിന്റെ 15 ശതമാനം ഐ.പി.എൽ തുടങ്ങുന്നതിന്റെ ഒരാഴ്ച മുൻപും 65 ശതമാനം മത്സരം നടക്കുന്ന സമയത്തും ബാക്കി 20 ശതമാനം മത്സരം കഴിഞ്ഞതിന് ശേഷവുമാണ് നൽകേണ്ടത്.

ഈ വർഷം ഐ.പി.എൽ നടന്നിട്ടില്ലെങ്കിൽ ബി.സി.സി.ഐക്ക് ഉണ്ടാവുന്ന നഷ്ട്ടം കനത്തതാവുമെന്ന് ഇന്ത്യൻ ക്രിക്കറ്റെർസ് അസോസിയേഷൻ പ്രസിഡന്റ് അശോക് മൽഹോത്ര പറഞ്ഞു. നിലവിൽ ഏപ്രിൽ 15ന് ഐ.പി.എൽ തുടങ്ങാൻ കഴിയില്ലെന്ന് വന്നതോടെ മറ്റൊരു സമയത്ത് ഐ.പി.എൽ നടത്താനുള്ള ശ്രമവും ബി.സി.സി.ഐ നടത്തുന്നുണ്ട്.

Advertisement