ഗ്ലാൻ മാർട്ടിൻസ് ഇനി ഐ എസ് എൽ ചാമ്പ്യന്മാർക്ക് ഒപ്പം

- Advertisement -

ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ കൊൽക്കത്ത ചർച്ചിൽ ബ്രദേഴ്സ് താരമായ ഗ്ലാൻ മാർട്ടിൻസിനെ സൈൻ ചെയ്യുന്നു. മധ്യനിര താരമായ മാർട്ടിൻസിനെ രണ്ടു വർഷത്തെ കരാറിലാണ് എ ടി കെ കൊൽക്കത്ത സൈൻ ചെയ്യുന്നത്. ഈ സീസണൈ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയതാണ് മാർട്ടിൻസിനെ എ ടി കെയിൽ എത്തിച്ചിരിക്കുന്നത്.

25കാരനായ താരം ഈ സീസൺ ഐ ലീഗിൽ 14 മത്സരങ്ങൾ ചർച്ചിലിനായി കളിച്ചിരുന്നു. മുമ്പ് സ്പോർടിംഗ് ഗോവയുടെ താരമായിരുന്നു മാർട്ടിൻസ്. സ്പോർടിംഗിന്റെയും സീസയുടെ അക്കാദമികളിലൂടെ വളർന്ന് വന്ന താരമാണ് മാർട്ടിൻസ്.

Advertisement