ബാഴ്സയും റയലും വേണ്ട, ശ്രദ്ധ ഇന്റർ മിലാനിൽ മാത്രം

- Advertisement -

അർജന്റീന താരമായ ലൊട്ടാരോ മാർട്ടിനെസിനായ ലോക ഫുട്ബോളിലെ വമ്പൻ ക്ലബുകൾ എല്ലാം അണിനിരന്ന് നിൽക്കുകയാണ് എങ്കിലും മാർട്ടിനെസിന് ക്ലബ് വിടാൻ താല്പര്യമില്ല എന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു. ബാഴ്സലോണയും റയൽ മാഡ്രിഡുമാണ് മിന്നുന്ന ഫോമിൽ ഉള്ള മാർട്ടിനെസിനായി മുന്നിൽ ഉള്ളത്. എന്നാൽ ഈ അഭ്യൂഹങ്ങൾ ഒന്നും മാർട്ടിനെസ് വിലവെക്കാറില്ല എന്ന് അദ്ദേഹത്തിന്റെ ഏജന്റ് പറഞ്ഞു.

മറ്റു ക്ലബുകളുടെ ഓഫറുകൾ അല്ല ഇന്റർ മിലാനിൽ ആണ് മാർട്ടിനെസിന്റെ ഇപ്പോഴത്തെ ശ്രദ്ധ. ഇന്ററിൽ തന്നെ തുടരാൻ ആണ് താരത്തിന്റെ ഉദ്ദേശം എന്നും ഏജന്റ് സൂചന നൽകി. സുവാരസിന് പിന്തുടർച്ചക്കാരനായി മാർട്ടിനെസിനെ എത്തിക്കാനുള്ള ബാഴ്സലോണ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ വാർത്തകൾ.

Advertisement