ഐ പി എൽ ഉപേക്ഷിച്ചേക്കും, നിർണായക തീരുമാനം നാളെ

കൊറോണ വ്യാപിക്കുന്ന അവസരത്തിൽ ഈ സീസണിലെ ഐ പി എൽ ടൂർണമെന്റ് ഉപേക്ഷിച്ചേക്കും. നാളെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ നിർണായ യോഗം ചേരുന്നുണ്ട്. കൊറൊണ നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ പടരുന്ന സാഹചര്യത്തിൽ ടൂർണമെന്റ് തന്നെ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് ബി സി സി ഐയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.

മാർച്ച് 29മായിരുന്നു ഐ പി എൽ ആരംഭിക്കേണ്ടിയിരുന്നത്. ഇപ്പോൾ നിലവിലുള്ള തീരുമാന പ്രകാരം അത് ഏപ്രിൽ 15നേക്ക് ആണ് നീട്ടിയത്. പക്ഷെ അപ്പോഴും കൊറൊണ നിയന്ത്രണത്തിലാലും എന്ന് പ്രതീക്ഷ ഇല്ലാത്തതിനാൽ ആണ് ഈ പുതിയ നീക്കം. ടൂർണമെന്റിനെ കുറിച്ച് ചിന്തിക്കാൻ വരെ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്ന് ബി സി സി ഐ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Previous articleറൗൾ ജിമിനെസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നു
Next articleസാഞ്ചോയെ ചെൽസി ടീമിലേക്ക് എത്തിക്കണം എന്ന് ടെറി