മേയില്‍ രണ്ട് പുതിയ ഐപിഎല്‍ ടീമുകളുടെ ലേലം നടക്കുമെന്ന് അറിയിച്ച് ബിസിസിഐ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വര്‍ഷം മേയില്‍ രണ്ട് പുതിയ ഐപിഎല്‍ ടീമുകളുടെ ലേലം നടക്കുമെന്ന് അറിയിച്ച് ബിസിസിഐ. അടുത്ത വര്‍ഷത്തെ ഐപിഎലിന് വേണ്ടിയാണ് ഈ പുതിയ ടീമുകളെ ഉള്‍പ്പെടുത്തുക.പത്ത് ടീമുകളുടെ ഫോര്‍മാറ്റാണ് ആവും അടുത്ത വര്‍ഷം മുതല്‍ ഐപിഎലിന്റേത്. ഈ സീസണിന്റെ അവസാനത്തോട് കൂടിയാണ് ഇതിനായുള്ള ലേലം നടക്കുക.

ഈ വര്‍ഷം മേയില്‍ തന്നെ ബിഡ്ഡിംഗും ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശവും പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അടുത്ത ഐപിഎലിന് മുമ്പായി ടീമിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തുവാനുള്ള അവസരം ലഭിയ്ക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.