ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ അവസാന ദിവസം പുതിയ ട്വിസ്റ്റുമായി ഗവേണിംഗ് കൗൺസിൽ

Chahal Ranju Samson Rcb Rajasthan Ipl
Photo:Twitter/@IPL

ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ അവസാന ദിവസം പുതിയ ട്വിസ്റ്റുമായി ഗവേണിംഗ് കൗൺസിൽ. ഐപിഎല്ലിലെ അവസാന ദിവസത്തെ രണ്ട് മത്സരങ്ങൾ ഒരേ സമയം നടത്തുമെന്നാണ് ഗവേണിംഗ് കൗൺസിൽ അറിയിച്ചത്‌. അവസാന ദിവസത്തെ രണ്ട് ലീഗ് സ്റ്റേജ് മത്സരങ്ങളും ഇന്ത്യൻ സമയം വൈകിട്ട് 7.30ന് തന്നെയായിരിക്കും നടക്കുക.

സാധാരണയായി ഇന്ത്യൻ സമയം 3.30ന് ആദ്യ മത്സരവും 7.30 രണ്ടാം മത്സരവും ആണ് നടക്കുക. പ്ലേ ഓഫ് ക്വാളിഫിക്കേഷനിൽ ഏതെങ്കിലും ടീമിന് മുൻതൂക്കം ലഭിക്കാതെയിരിക്കാനാണ് ഒരേ സമയം മത്സരം നടത്തുന്നത്. ഐപിഎൽ ഗ്രൂപ്പ് സ്റ്റേജിലെ അവസാന രണ്ട് മത്സരങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനേയും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഡെൽഹി ക്യാപിറ്റൽസിനേയുമാണ് നേരിടുക. ഒക്ടോബർ 8നാണ് ഈ രണ്ട് മത്സരങ്ങളും ഒരേ സമയം നടക്കുക.

Previous articleതുർക്കിഷ് ശക്തിയെ എളുപ്പം കീഴ്പ്പെടുത്തി അയാക്സ്
Next articleശക്തർക്ക് മുന്നിൽ ശക്തി ചേർന്നു, ചാമ്പ്യൻസ് ലീഗിൽ വീണ്ടും ജയമില്ലാതെ ഇന്റർ മിലാൻ