തുർക്കിഷ് ശക്തിയെ എളുപ്പം കീഴ്പ്പെടുത്തി അയാക്സ്

20210929 000953

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ അയാക്സിന് രണ്ടാം വിജയം. ഇന്ന് ആംസ്റ്റർഡാമിൽ വെച്ച് തുർക്കിഷ് ക്ലബായ ബെസികസിനെ നേരിട്ട അയാക്സ് അനായസമായി 2-0ന്റെ വിജയം സ്വന്തമാക്കി. ടെൻ ഹാഗിന്റെ ടീം ഇന്ന് സമ്പൂർണ്ണ ആധിപത്യം പുലർത്തിയ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ തന്നെ അയാക്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 17ആം മിനുട്ടിൽ ടാഡിചിന്റെ പാസിൽ നിന്ന് ബെർഗുയിസ് ആണ് ആദ്യ ഗോൾ നേടിയത്.

43ആം മിനുട്ടിൽ ഹാളറിലൂടെ അയാക്സ് ലീഡ് ഇരട്ടിയാക്കി. ഹാളർ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോളുകളുമായി അയാക്സിന്റെ ഹീറോ ആയിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ അയാക്സ് 6 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. ബെസികസ് കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു നിൽക്കുകയാണ്.

Previous articleഅടിത്തറ പാകി സൗരഭ് തിവാരി, വിജയമൊരുക്കി ഹാര്‍ദ്ദിക്കും പൊള്ളാര്‍ഡും
Next articleഐപിഎല്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ അവസാന ദിവസം പുതിയ ട്വിസ്റ്റുമായി ഗവേണിംഗ് കൗൺസിൽ