ശക്തർക്ക് മുന്നിൽ ശക്തി ചേർന്നു, ചാമ്പ്യൻസ് ലീഗിൽ വീണ്ടും ജയമില്ലാതെ ഇന്റർ മിലാൻ

20210929 000926

സീരി എ ചാമ്പ്യന്മാരായ ഇന്റർ മിലാന് യൂറോപ്പിൽ അത്ര നല്ല സമയമല്ല. അവർക്ക് ചാമ്പ്യൻസ് ലീഗിലെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരവും വിജയിക്കാൻ ആയില്ല. ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിനോട് തോറ്റ ഇന്ററിന് ഇന്ന് സമനിലയിൽ തളക്കാം ഉക്രൈൻ ക്ലബായ ശക്തർക്ക് ആയി. ശക്തർക്ക് മുന്നിൽ ഗോൾ രഹിത സമനിലയുമായാണ് ഇന്റർ കളി അവസാനിപ്പിച്ചത്. കീവിൽ വെച്ചായിരുന്നു മത്സരം നടന്നത്. കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനും ഇന്ന് ഇന്റർ മിലാനായില്ല. കളിയില്ല ഏറ്റവും നല്ല അവസരം ലഭിച്ചത് ശക്തറിനായിരുന്നു. ഈ സമനിലയോട് ശക്തറും ഇന്റർ മിലാനും ഒരു പോയിന്റ് വീതമായി ഗ്രൂപ്പിൽ അവസാന രണ്ട് സ്ഥാനങ്ങളിൽ നിൽക്കുകയാണ്.

Previous articleഐപിഎല്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ അവസാന ദിവസം പുതിയ ട്വിസ്റ്റുമായി ഗവേണിംഗ് കൗൺസിൽ
Next articleഗോളല്ലേ വേണ്ടത്!! മെസ്സിയുടെ ആദ്യ പി എസ് ജി ഗോൾ എത്തി, മാഞ്ചസ്റ്റർ സിറ്റിയോട് കണക്ക് തീർത്ത് പാരീസ് പട