ലോകകപ്പ് നടക്കാനിരിക്കുന്നത് ഇന്ത്യയിലെന്നതിനാല്‍ ഐപിഎല്‍ കളിക്കുന്നത് ഗുണം ചെയ്യും – ജോസ് ബട്‍ലര്‍

Sports Correspondent

ലോകകപ്പ് നടക്കുന്നത് ഇന്ത്യയിലാണെന്നതിനാല്‍ തന്നെ ഇന്ത്യയില്‍ കപ്പ് നേടുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയും ഒപ്പവും കളിക്കുന്നത് ഗുണകരമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ താരം ജോസ് ബട്‍ലര്‍. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന താരം പറഞ്ഞത് പണം മാത്രമല്ല പല താരങ്ങളെയും ഐപിഎല്‍ കളിക്കുവാനെത്തിക്കുന്നതെന്നാണ് പറഞ്ഞത്.

പണത്തിന്റെയും അനുഭവ സമ്പത്തിന്റെയും കളിയുടെ നിലവാരത്തിലും ഐപിഎല്‍ വളരെ നിലവാരം ഉള്ള ടൂര്‍ണ്ണമെന്റാണെന്നും ഇംഗ്ലണ്ടില്‍ നിന്ന് വളരെ അധികം താരങ്ങള്‍ പങ്കെടുക്കുന്നത് ടീമിന് ലോകകപ്പിലും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് വ്യക്തമാക്കി.